അഭ്യൂഹങ്ങള്‍ തള്ളി ഭുവനേശ്വര്‍ കുമാര്‍, തനിക്ക് മൂന്ന് ഫോര്‍മാറ്റ് കളിക്കുവാനും താല്പര്യമുണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഭുവനേശ്വര്‍ കുമാറിന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ താല്പര്യമില്ലെന്ന വാര്‍ത്തകളെ തള്ളി താരം തന്നെ മുന്നോട്ട് എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഭുവനേശ്വര്‍ കുമാര്‍ ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ചുവെന്നും അതാണ് താരത്തിനെ ഇംഗ്ലണ്ടിലേക്ക് പരിഗണിക്കാതിരുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.

താന്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുവാന്‍ എന്നും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് ഭുവനേശ്വര്‍ കുമാര്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. താരത്തിന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ പോയിട്ട് 10 ഓവര്‍ എറിയുവാന്‍ താല്പര്യം കാണുന്നില്ലെന്ന തരത്തില്‍ സെലക്ടര്‍മാര്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഭുവനേശ്വര്‍ കുമാര്‍ ടി20 ക്രിക്കറ്റില്‍ കളിക്കുവാന്‍ ആണ് താല്പര്യമെന്നും ടെസ്റ്റ് ഫോര്‍മാറ്റ് താരത്തിന് താല്പര്യമില്ലെന്നും സെലക്ടര്‍മാര്‍ പറഞ്ഞതായി വാര്‍ത്ത വരികയായിരുന്നു. ഇത് ഇന്ത്യയുടെ വലിയ നഷ്ടമാണെന്നും സെലക്ടര്‍മാര്‍ അഭിപ്രായം പങ്കുവെച്ചതായി പറയുന്നു.

ട്വിറ്ററിലൂടെയാണ് ഭുവനേശ്വര്‍ കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ടീമില്‍ സെലക്ഷന്‍ ലഭിച്ചാലും ഇല്ലെങ്കിലും മൂന്ന് ഫോര്‍മാറ്റിനും താന്‍ എന്നും തയ്യാറായിരിക്കുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്ത സ്രോതസ്സ് എന്ന നിലയില്‍ നിങ്ങള്‍ ഊഹാപോഹങ്ങള്‍ വാര്‍ത്തകളാക്കി മാറ്റരുതെന്നും ഭുവനേശ്വര്‍ കുമാര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.