ടി20യില്‍ ഒരോവറില്‍ ആറ് സിക്സ് പറത്തി സാസായി, 12 പന്തില്‍ അര്‍ദ്ധ ശതകം

ബാല്‍ക്ക് ലെജന്‍ഡ്സിന്റെ കൂറ്റന്‍ സ്കോറിനു അതേ രീതിയിലുള്ള തിരിച്ചടി നല്‍കി കാബുള്‍ സ്വാനന്‍. കാബുളിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഹസ്രത്തുള്ള സാസായിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടീമിനു മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്. അബ്ദുള്ള മസാരി എറിഞ്ഞ ഇന്നിംഗ്സിലെ നാലാം ഓവറില്‍ ആറ് സിക്സുകള്‍ നേടിയ സാസായി ഓവറില്‍ നിന്ന് ഒരു വൈഡ് ഉള്‍പ്പെടെ 37 റണ്‍സാണ് സ്വന്തമാക്കിയത്.

12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സാസായി 17 പന്തില്‍ നിന്ന് 62 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 6 ഓവര്‍ കഴിയുമ്പോള്‍ 86/1 എന്ന നിലയിലാണ് താരം പുറത്താകുമ്പോള്‍ കാബുളിന്റെ സ്കോര്‍. 4 ബൗണ്ടറിയും 7 സിക്സും സഹിതമാണ് തന്റെ 62 റണ്‍സ് സാസായി നേടിയത്.

12 പന്തില്‍ ടി20 അര്‍ദ്ധ ശതകങ്ങള്‍ നേടിയ യുവരാജ് സിംഗ്(ലോക ടി20 2007), ക്രിസ് ഗെയില്‍(2015 ബിഗ് ബാഷ്) എന്നിവര്‍ക്കൊപ്പമാണ് സാസായി തന്റെ സ്ഥാനം ഇന്നത്തെ പ്രകടനത്തിലൂടെ ഉറപ്പിച്ചിരിക്കുന്നത്.

Previous article23 സിക്സുകള്‍, ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവുമധികം സിക്സ് നേടുന്ന ടീമായി ബാല്‍ക്ക് ലെജന്‍ഡ്സ്
Next articleഗെയില്‍ കളിയിലെ താരം, റണ്‍ മഴയ്ക്ക് ശേഷം 21 റണ്‍സ് സ്വന്തമാക്കി ബാല്‍ക്ക് ലെജന്‍ഡ്സ്