യുവരാജ് സിംഗിനെ സ്വന്തമാക്കി ടൊറോണ്ടോ നാഷണല്‍സ്, ലോകകപ്പ് കളിയ്ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ ലീഗിലേക്ക് ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് ഗ്ലോബല്‍ ടി20 കാനഡയില്‍ കളിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ബിസിസിഐയുടെ അനുമതി നേരത്തെ താരം തേടിയെന്ന വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് രണ്ടാം സീസണിന്റെ പ്ലേയര്‍ ഡ്രാഫ്ടിലാണ് യുവരാജിനെ ടൊറോണ്ടോ നാഷണല്‍സ് സ്വന്തമാക്കിയത്. ടീമിന്റെ മാര്‍ക്കീ താരമായാണ് യുവരാജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി ബിസിസിഐ അനുമതിയുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വരാനാണ് ബാക്കിയിരിക്കുന്നത്.

പുതിയ സീസണില്‍ ഒട്ടനവധി സൂപ്പര്‍ താരങ്ങളെയാണ് പ്ലേയര്‍ ഡ്രാഫ്ടില്‍ ടീമുകള്‍ സ്വന്തമാക്കിയത്. ഇതില്‍ പുതുതായി ലീഗിലേക്ക് എത്തുന്ന ഫ്രാഞ്ചൈസിയായ ബ്രാംപ്ടണ്‍ വൂള്‍വ്സ് ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ സ്വന്തമാക്കി. ഇന്ന് പ്ലേയര്‍ ഡ്രാഫ്ടിനൊപ്പം ടീമുകളുടെ ജഴ്സി പുറത്തിറക്കലും നടന്നിരുന്നു.

ക്രിസ് ഗെയില്‍, ജെപി ഡുമിനി, കെയിന്‍ വില്യംസണ്‍, ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ലിന്‍, ജോര്‍ജ്ജ് ബെയിലി, ഡാരെന്‍ സാമി, ഡ്വെയിന്‍ ബ്രാവോ, ആന്‍ഡ്രേ റസ്സല്‍, ഷൊയ്ബ് മാലിക്, ഫാഫ് ഡു പ്ലെസി, കീറണ്‍ പൊള്ളാര്‍ഡ്, തിസാര പെരേര, സുനില്‍ നരൈന്‍, കോളിന്‍ മണ്‍റോ, ബെന്‍ കട്ടിംഗ് എന്നിവരും ഉള്‍പ്പെടുന്നു

Previous articleആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് നാളെ മുതൽ, സലായുടെ ഈജിപ്ത് ഇറങ്ങും
Next articleടി20 ലോകകപ്പ് പ്രതീക്ഷയുമായി ഫവദ് അഹമ്മദ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി രണ്ട് വര്‍ഷത്തേ കരാറിലേക്ക്