മുന്‍ ഇന്ത്യന്‍ താരം യശ്പാൽ ശര്‍മ്മ അന്തരിച്ചു

Sports Correspondent

മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ യശ്പാൽ ശര്‍മ്മ അന്തരിച്ചു. 66ാം വയസ്സിലാണ് താരത്തിന്റെ അന്ത്യം. ഹൃദയാഘാതം ആണ് മരണ കാരണം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്ത്യയ്ക്കായി 37 ടെസ്റ്റുകളിലും 42 ഏകദിനത്തിലും കളിച്ച താരം 1978 മുതൽ 1985 വരെയാണ് ഇന്ത്യയ്ക്കായി കളിച്ചത്.

1978ൽ പാക്കിസ്ഥാനെതിരെ സിയാൽകോട്ടിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ആ വര്‍ഷം തന്നെ ഡല്‍ഹിയിൽ ഓസ്ട്രേലിയയ്ക്കെതിരെ താരം തന്റെ കന്നി ടെസ്റ്റ് ശതം പൂര്‍ത്തിയാക്കി. കൊല്‍ക്കത്തയിലെ അടുത്ത ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 85 റൺസ് നേടി.

റിട്ടയര്‍മെന്റിന് ശേഷം അദ്ദേഹം ദേശീയ സെലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.