ദക്ഷിണാഫ്രിക്കയ്ക്കെതിരെ 232 റൺസിന് ഓള്‍ഔട്ട് ആയി ഇന്ത്യ

Yashdhullu19

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 46.5 ഓവറിൽ ഇന്ത്യയെ 232 റൺസിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആക്കുകയായിരുന്നു. 82 റൺസ് നേടിയ ക്യാപ്റ്റന്‍ യഷ് ദുള്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഷൈക് റഷീദ്(31), കൗശൽ താംബേ(35), നിഷാന്ത് സിന്ധു(27) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ മാത്യു ബോസ്റ്റ് മൂന്നും അഫിവേ മനൈയാണ്ട, ദേവാള്‍ഡ് ബ്രെവിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleകളി നടക്കും എന്ന് ഒരു ഉറപ്പുമില്ല, മാറ്റിവെക്കുമെന്ന പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ്
Next articleഹാട്രിക്ക് ലെവൻഡോസ്കി!, വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്