സാവി സിമൺസ് പി എസ് ജിയുടെ കൈവിട്ടു പോയി

Nihal Basheer

സാവി സിമൺസ് പിഎസ്‌ജി വിട്ടു. താരത്തെ സ്വന്തമാക്കി പിഎസ്‌വി

പിഎസ്ജിയുടെ യുവതാരം സാവി സിമൺസിനെ സ്ഥിരക്കരാറിൽ സ്വന്തമാക്കി പിഎസ്‌വി. ദിവസങ്ങൾ മുന്നേ വരെ താരത്തെ ഡച്ച് ടീമിലേക്ക് ലോണടിസ്ഥാനത്തിൽ നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുകയിരുന്നു. ഇരു ടീമുകളും കരാറിൽ എത്താൻ സാധ്യത തെളിഞ്ഞെങ്കിലും അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു.
പിന്നീട് പിഎസ്ജി താരത്തെ ഫ്രീ ഏജന്റ് ആക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.ഇതോടെ പിഎസ്‌വി ഐന്തോവന് സാവിയെ കരാർ തുക കൂടാതെ തന്നെ സ്വന്തമാക്കാൻ ആയി. 2027 വരെയാണ് ഡച്ച് ടീം താരവുമായി കരാറിൽ എത്തിയിരിക്കുന്നത്. നേരത്തെ ഒരു വർഷത്തെ കരാറിൽ താരത്തെ പിഎസ്‌വിയിലേക് അയക്കാനായിരുന്നു ഫ്രഞ്ച് ചാംപ്യന്മാരുടെ തീരുമാനം.

ലാ മാസിയ താരമായിരുന്ന സാവി സിമൺസ് ടീമിന്റെ ഉറച്ച ഭാവി പ്രതീക്ഷകളിൽ ഒരാളായിരുന്നു. എന്നാൽ പിന്നീട് പിഎസ്ജിയിലോട്ടു കൂടുമാറുകയായിരുന്നു. 2020ൽ പിഎസ്‌ജിക്കായി അരങ്ങേറി. അവസാന സീസണിൽ ആറ്‌ ലീഗ് മത്സരങ്ങളിൽ ടീമിനായി ഇറങ്ങി.

ഫ്രീ ഏജന്റ് ആണെങ്കിലും താരത്തെ തിരിച്ചു സ്വന്തമാക്കാൻ ഒർ ബൈ ബാക്ക് ക്ലോസ് ഇടാൻ പി എസ് ജിക്ക് ആയിട്ടുണ്ട്. ഇതോടെ ഭാവിയിൽ താരത്തെ തിരിച്ചെത്തിക്കാൻ പിഎസ്ജിക്ക് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ സാധിക്കും.