35 മില്ല്യണിന് ഡച്ച് പ്രതിരോധ താരം ന്യൂകാസിലിൽ !

35 മില്ല്യൺ യൂറോ നൽകി ഡച്ച് പ്രതിരോധ താരം സ്വെൻ ബോട്ട്മാനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കി‌. അഞ്ച് കൊല്ലത്തെ കരാറിലാണ് സ്വെൻ ബോട്ട്മാൻ ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിൽ നിന്നും പ്രീമിയർ ലീഗിൽ എത്തുന്നത്. അലക്സ് മർഫി, മാറ്റ് ടർഗെറ്റ്, നിക്ക് പോപ്പ് എന്നിവർക്ക് പിന്നാലെ നാലാം സൈനിംഗായാണ് ന്യൂകാസിലിൽ താരം എത്തുന്നത്.

അയാക്സ് അക്കാദമി താരമായ ബോട്ട്മാൻ രണ്ട് സീസണിൽ ഫ്രഞ്ച് ക്ലബ്ബിനായി കളിച്ചിരുന്നു. 2020-21 സീസണിൽ ലില്ലെയ്ക്കൊപ്പം ലീഗ് വൺ 22കാരനായ താരം സ്വന്തമാക്കിയിരുന്നു. ഡച്ച് ദേശീയ ടീമിലേക്ക് താരത്തിന് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല.