അവസാനം ന്യൂകാസ്റ്റിലിന് പ്രീമിയർ ലീഗിൽ ഒരു ജയം

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ ജയം കുറിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. പുതിയ പരിശീലകൻ എഡി ഹൗവിനു കീഴിൽ ബേർൺലിയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ന്യൂകാസ്റ്റിൽ വീഴ്ത്തിയത്. സീസണിൽ ഇത് വരെ ജയിക്കാൻ പറ്റാത്ത ന്യൂകാസ്റ്റിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയം ആണ് കുറിച്ചത്. ജയത്തോടെ 10 പോയിന്റുകൾ നേടിയ അവർ 19 സ്ഥാനത്ത് ആണ്.

ഇരു ടീമുകളും സമാനമായ പ്രകടനം ആണ് മത്സരത്തിൽ പുറത്ത് എടുത്തത് എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ന്യൂകാസ്റ്റിൽ ആയിരുന്നു. 40 മത്തെ മിനിറ്റിൽ ഒരു കോർണറിൽ നിന്നു ഫാബിയൻ ഷാറിന്റെ പാസിൽ നിന്നു കലം വിൽസൺ ആണ് ന്യൂകാസ്റ്റിലിന്റെ വിജയഗോൾ നേടിയത്. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ന്യൂകാസ്റ്റിലിന് ഇത് വലിയ റിസൾട്ട് ആണ്. നിലവിൽ ഏറ്റവും അവസാനമുള്ള 3 ടീമുകൾക്കും 10 പോയിന്റുകൾ ആണ് ഉള്ളത്.