2017 നു ശേഷമുള്ള തന്റെ വിംബിൾഡൺ തിരിച്ചു വരവിൽ ജയവുമായി സാനിയ മിർസ. വനിത ഡബിൾസിൽ ആറാം സീഡ് ആയ അലക്സാ, ഡസരി സഖ്യത്തെയാണ് ഇന്ത്യ അമേരിക്കൻ സഖ്യം ആയ സാനിയ മിർസ ബെതനി സാന്റ്സ് സഖ്യം അട്ടിമറിച്ചത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കണ്ടെങ്കിലും അവസാന സർവീസ് ബ്രൈക്ക് കണ്ടത്തിയ സാനിയ സഖ്യം സെറ്റ് 7-5 നു നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ നേരത്തെ ബ്രൈക്ക് കണ്ടത്തിയ സാനിയ സഖ്യം സെറ്റ് 6-3 നു നേടി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നാലു വർഷങ്ങൾക്ക് ശേഷമുള്ള തന്റെ തിരിച്ചു വരവിൽ മികച്ച പ്രകടനം ആണ് സാനിയ പുറത്ത് എടുത്തത്.
അതേസമയം ഒളിമ്പിക്സ് മുന്നിൽ കണ്ടു ഇറങ്ങിയെങ്കിലും യോഗ്യത നഷ്ടമായ നിരാശയിൽ ഇറങ്ങിയ ഇന്ത്യൻ സഖ്യം രോഹൻ ബോപ്പണ്ണ, ദിവിജ് ശരൺ സഖ്യം പുരുഷ ഡബിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായി. 11 സീഡ് ആയ റോജർ-ഹെൻറി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ സഖ്യം തോറ്റത്. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും കീഴടങ്ങേണ്ടി വന്ന ഇന്ത്യൻ സഖ്യത്തെ രണ്ടാം സെറ്റ് 6-4 നു കൈവിടേണ്ടി വന്നു. നാളെ മിക്സഡ് ഡബിൾസിൽ സാനിയ-ബോപ്പണ്ണ സഖ്യം തങ്ങളുടെ ആദ്യ മത്സരത്തിനു ഇറങ്ങുന്നുണ്ട്.