പരിക്കേറ്റു പിന്മാറി എതിരാളി, രണ്ടാം റൗണ്ടിലേക്ക് മുന്നേറി റോജർ ഫെഡറർ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ 22 മത്തെ വിംബിൾഡണിൽ ആദ്യ റൗണ്ടിൽ അട്ടിമറി ഭീക്ഷണി മറികടന്നു ഇതിഹാസ താരവും എട്ടാം സീഡും ആയ റോജർ ഫെഡറർ. സെന്റർ കോർട്ടിൽ മഴ കാരണം റൂഫിന് കീഴിൽ ഫെഡററെ കാത്തിരുന്ന ആരാധകർക്ക് മുന്നിൽ മികച്ച പ്രകടനം ആണ് തന്റെ ജന്മദിനത്തിൽ ഫ്രഞ്ച് താരം അഡ്രിയാൻ മന്നറിനോ നടത്തിയത്. ആദ്യ സർവീസിൽ തന്നെ 40-0 പിറകിൽ പോയ ഫെഡറർ പക്ഷെ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു തിരിച്ചു വന്നു. തുടർന്ന് ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും അത് മുതലാക്കാൻ ഫെഡറർക്ക് ആയില്ല. സർവീസിൽ ആദ്യ സർവീസിൽ വളരെ മോശമായിരുന്നു ഫെഡറർ ഇന്ന്. എന്നാൽ ആദ്യ സെറ്റിൽ ഫ്രഞ്ച് താരത്തിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു ഫെഡറർ സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ സർവീസ് കൈവിടാതെ കളിച്ച ഇരുതാരങ്ങളിലും ഫ്രഞ്ച് താരം ഫെഡററെക്കാൾ മികച്ചു നിന്നു. ഒടുവിൽ ടൈബ്രേക്കറിൽ രണ്ടു മാച്ച് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ഫെഡറർ സെറ്റ് കൈവിട്ടു.

മൂന്നാം സെറ്റിൽ രണ്ടാം സെറ്റ് നൽകിയ ആത്മവിശ്വാസം പുറത്ത് എടുത്ത മന്നറിനോ ആദ്യം തന്നെ ഫെഡററിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. എന്നാൽ അടുത്ത സർവീസിൽ കഷ്ടപ്പെട്ടു ബ്രൈക്ക് തിരിച്ചു പിടിച്ച ഫെഡറർ സെറ്റിൽ ഒപ്പമെത്തി. സർവീസിൽ നിരന്തരം പിഴവുകൾ വരുത്തിയ ഫെഡറർ നിരവധി അനാവശ്യ പിഴവുകൾ ആണ് വരുത്തിയത്. മന്നറിനോയുടെ വൈഡ് സർവീസുകൾ നേരിടാനും ഫെഡറർ ബുദ്ധിമുട്ടി. പോയിന്റുകൾ പെട്ടെന്ന് നേടുക എന്നല്ലാതെ നീളൻ റാലികളിൽ പലപ്പോഴും ഫെഡറർക്ക് പിഴച്ചു. മൂന്നാം സെറ്റിലും തുടർന്നും ബ്രൈക്ക് കണ്ടത്തിയ ഫ്രഞ്ച് താരം സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നിരന്തരം പിഴവുകൾ വരുത്തിയ ഫെഡറർ ആരാധകർക്കും ആശങ്കയാണ് നൽകിയത്. എന്നാൽ നാലാം സെറ്റിൽ തന്റെ പ്രിയപ്പെട്ട സെന്റർ കോർട്ടിൽ തന്നെ എഴുതി തള്ളണ്ട എന്നു പറഞ്ഞു തിരിച്ചടിച്ച ഫെഡറർ സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് കണ്ടത്തി. സെറ്റിൽ തന്റെ സർവീസ് മികച്ചത് ആക്കി ഫെഡറർ. ഒപ്പം അസാധ്യം എന്നു തോന്നിക്കുന്ന മനോഹര ഷോട്ടുകളും ഫെഡറർ സെറ്റിൽ കളിച്ചു.

നാലാം സെറ്റ് 4-2 നു ഫെഡറർ മുന്നിട്ട് നിൽക്കുമ്പോൾ ഫ്രഞ്ച് താരം ഗ്രൗണ്ടിൽ തെന്നി വീഴുക ആയിരുന്നു. ഉടൻ തന്നെ ഫെഡറർ താരത്തിന്റെ അരികിൽ ഓടിയെത്തുകയും ചെയ്തു. വലതു മുട്ട് ട്വിസ്റ്റ് ആയതിനെ തുടർന്ന് താരം വൈദ്യസഹായം തേടി. വൈദ്യസഹായത്തിനു ശേഷം കളത്തിൽ ഇറങ്ങിയ ഫ്രഞ്ച് താരത്തെ ഒരിക്കൽ കൂടി ബ്രൈക്ക് നേടിയ ഫെഡറർ സെറ്റ് 6-2 നു നേടി സെറ്റ് അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റ് തുടങ്ങിയെങ്കിലും പരിക്ക് വലച്ച ഫ്രഞ്ച് താരം മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. മത്സര ശേഷം തന്നെക്കാൾ ഇന്ന് മികച്ചു നിന്നത് ഫ്രഞ്ച് താരം ആണെന്ന് ഫെഡറർ സമ്മതിച്ചു. താരം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ആറാം സീഡ് ആശംസിച്ചു. ഇന്നത്തെ പ്രകടനം ടൂർണമെന്റിൽ തുടരാൻ സഹായിക്കില്ല എന്ന ഉറച്ച ബോധമുള്ള ഫെഡറർ തന്റെ മത്സരമികവ് ഉയർത്താൻ ആവും തുടർന്നും ശ്രമിക്കുക. അട്ടിമറിയിൽ നിന്നു രക്ഷപ്പെട്ട ആശ്വാസം ഫെഡറർക്ക് ആത്മവിശ്വാസം പകർന്നേക്കും.