തന്റെ ടീമിന് ബൗൺസ് ബാക്ക് ചെയ്യുന്നത് ശീലമാണ് – സഞ്ജു സാംസൺ

Sanjusamsonrajasthan

ഐപിഎലില്‍ ആദ്യ ക്വാളിഫയറിൽ പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് ഓള്‍റൗണ്ട് പ്രകടനത്തോട് കൂടി രാജസ്ഥാന്‍ റോയൽസ് നടത്തിയത്. ആദ്യ ക്വാളിഫയറിലെ പരാജയം ഉള്‍ക്കൊള്ളുവാന്‍ പ്രയാസമുള്ളതായിരുന്നുവെന്നും എന്നും ഐപിഎലില്‍ തിരിച്ചുവരവ് നടത്തി ശീലമുള്ള ടീമാണ് രാജസ്ഥാന്‍ എന്നും സഞ്ജു സാംസൺ വ്യക്തമാക്കി.

ഐപിഎൽ ഉയര്‍ച്ച താഴ്ച്ചകള്‍ അടങ്ങിയ ടൂര്‍ണ്ണമെന്റാണെന്നും ചില മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷവും ശക്തമായ തിരിച്ചുവരവ് ടീം നടത്തിയിട്ടുണ്ടെന്നും സഞ്ജു കൂട്ടിചേര്‍ത്തു.