ഈ സീസൺ രാജസ്ഥാന്‍ എത്തുന്നത് വലിയ സ്വപ്നങ്ങളുമായി – സഞ്ജു സാംസൺ

ഈ സീസണിൽ രാജസ്ഥാന്‍ റോയൽസ് എത്തുന്നത് വലിയ സ്വപ്നങ്ങളുമായാണ് എന്ന് വ്യക്തമാക്കി ടീം ക്യാപ്റ്റന്‍ സഞ്ജു സാംസൺ. ഈ സീസണിലേക്ക് ടീമിനെ തിരഞ്ഞെടുത്തത് മുതൽ ഏറെ സമയവും ശ്രദ്ധയും ചെലവഴിച്ചാണ് ഫ്രാഞ്ചൈസി കാര്യങ്ങള്‍ നീക്കിയതെന്നും സഞ്ജു സൂചിപ്പിച്ചു.

ഞങ്ങളുടെ ടീം ഉടമകള്‍ താരങ്ങളെ നല്ല രീതിയില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി. ടൂര്‍ണ്ണമെന്റിൽ ഇഷ്ടം പോലെ മികച്ച ടീമുകളുണ്ടെന്നും ഓരോ മത്സരം മാത്രമായി നോക്കി കാണുവാനാണ് താല്പര്യം എന്നും സഞ്ജു സൂചിപ്പിച്ചു.