ഉമ്രാൻ മാലിക് ഇനിയും മെച്ചപ്പെടും – കെയിൻ വില്യംസൺ

രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യ മത്സരത്തിൽ ബൗളിംഗിൽ 210 റൺസ് വഴങ്ങിയ സൺറൈസേഴ്സ് നിരയിൽ ഉമ്രാന്‍ മാലികിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മികച്ച പേസിൽ പന്തെറിഞ്ഞ യുവതാരം രണ്ട് വിക്കറ്റുകള്‍ നേടുകയും ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു.

താരത്തിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആവേശം തോന്നുകയാണെന്നാണ് ഹൈദ്രാബാദ് നായകന്‍ കെയിന്‍ വില്യംസൺ വ്യക്തമാക്കിയത്. യുവ താരത്തിന് കഴിഞ്ഞ വര്‍ഷം ഐപിഎലിന്റെ ഭാഗമായതിനാൽ തന്നെ പരിചയസമ്പത്തും അല്പം ഉണ്ടെന്നും ഇനിയും വരും വര്‍ഷങ്ങളിൽ താരം മെച്ചപ്പെട്ട ക്രിക്കറ്ററാവുമെന്നാണ് കരുതുന്നതെന്നും വില്യംസൺ പറഞ്ഞു.

മികച്ച രീതിയിലാണ് സൺറൈസേഴ്സ് ബൗളര്‍മാര്‍ തുടങ്ങിയതെന്നും അതിന്റെ ഫലം കിട്ടിയെങ്കിലും നോ ബോളുകള്‍ ടീമിന് തിരിച്ചടിയായി എന്നും വില്യംസൺ കൂട്ടിചേര്‍ത്തു.