ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇബ്രയുടെ സ്വീഡനെ അട്ടിമറിച്ചു ജോർജിയ

Screenshot 20211112 010149

യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്വീഡന് ഞെട്ടിക്കുന്ന തോൽവി. ഇതിഹാസ താരം സാൾട്ടൻ ഇബ്രാമോവിച്ച് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നെങ്കിലും ഇബ്രക്ക് ടീമിന്റെ തോൽവി ഒഴിവാക്കാൻ ആയില്ല. ഗ്രൂപ്പ് ബിയിൽ നിലവിൽ സ്പെയിനിന് മുന്നിലുള്ള സ്വീഡന് ഈ തോൽവി തീർത്തും അപ്രതീക്ഷിതമായി.

20 വയസ്സുകാരനായ യുവ താരം വിച വരത്ഹലിയുടെ ഇരട്ടഗോളുകൾ ആണ് ജോർജിയക്ക് സ്വന്തം കാണികൾക്ക് മുന്നിൽ ചരിത്രജയം സമ്മാനിച്ചത്. മത്സരത്തിൽ ആധിപത്യം കാണിച്ച സ്വീഡനെ പ്രത്യാക്രമണത്തിലൂടെയാണ് ജോർജിയ നേരിട്ടത്. ലോകകപ്പ് യോഗ്യത നേടാൻ ആവില്ല എങ്കിലും ജോർജിയ ഫുട്‌ബോളിനു ഈ ജയം വലിയ ഒരു നേട്ടം തന്നെയാണ്.

Previous articleഫൈനലില്‍ ഡെവൺ കോൺവേ ഇല്ല
Next articleസൈപ്രസിന് എതിരെ വമ്പൻ ജയവുമായി റഷ്യ, ലോകകപ്പ് യോഗ്യതക്ക് അരികിൽ