ഹാട്രിക്കുമായി ഹാരി കെയിൻ, വമ്പൻ ജയവുമായി ഇംഗ്ലണ്ട്

20211113 031333

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ഐയിൽ അൽബാനിയയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു ഇംഗ്ലണ്ട്. വമ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത ഒരു സമനില മാത്രം അകലെയാക്കി ഇംഗ്ലീഷ് പട. ആദ്യ പകുതിയിൽ തന്നെ 5 ഗോളുകളും നേടിയ ഇംഗ്ലണ്ടിന് ആയി പെർഫക്റ്റ് ഹാട്രിക് ആണ് ക്യാപ്റ്റൻ ഹാരി കെയിൻ നേടിയത്. റഹീം സ്റ്റർലിംഗിന് പകരക്കാരനായി രണ്ടാം പകുതിയിൽ ആഴ്‌സണൽ യുവ താരം എമിൽ സ്മിത് റോ ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റവും കുറിച്ചു. വെംബ്ലിയിൽ എതിരാളികളെ തീർത്തും അപ്രസക്തമാക്കുന്ന പ്രകടനം ആണ് പ്രത്യേകിച്ച് ആദ്യ പകുതിയിൽ ഇംഗ്ലണ്ടിൽ നിന്നു ഉണ്ടായത്.20211113 031340

ഒമ്പതാം മിനിറ്റിൽ റീസ് ജെയിംസിന്റെ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ഹാരി മക്വയർ ആണ് ഇംഗ്ലണ്ടിന് ആദ്യ ഗോൾ സമ്മാനിച്ചത്. 18 മത്തെ മിനിറ്റിൽ ഹെന്റേഴ്‌സന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഹാരി കെയിൻ മത്സരത്തിൽ തന്റെ ആദ്യ ഗോൾ കണ്ടത്തി. 10 മിനിറ്റിനു അപ്പുറം കെയിന്റെ പാസിൽ നിന്നു ഇംഗ്ലണ്ടിന് മൂന്നാം ഗോളും സമ്മാനിച്ചു. 33 മൂന്നാമത്തെ മിനിറ്റിൽ സ്റ്റർലിംഗിന്റെ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ കെയിൻ ഇംഗ്ലണ്ടിന്റെ നാലാം ഗോളും നേടി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഫോഡന്റെ പാസിൽ നിന്നു അതുഗ്രൻ ഓവർ ഹെഡ് കിക്കിലൂടെ ഹാരി കെയിൻ ഹാട്രിക് തികച്ചു ഇംഗ്ലണ്ടിന്റെ വലിയ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഗോൾ വഴങ്ങയില്ല എന്നതിൽ അൽബാനിയക്ക് ആശ്വസിക്കാം.

Previous articleഡാനി ആൽവസിനെ ക്ലബിൽ തിരിച്ചു കൊണ്ടു വന്നു ബാഴ്‌സലോണ
Next articleപെനാൽട്ടി പാഴാക്കി ജോർജീന്യോ, ഇറ്റലിയെ സമനിലയിൽ തളച്ചു സ്വിസ് പട