ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം വെയ്ൻ റൂണി ഫുട്ബോളിൽ നിന്ന് വിരമിച്ചു. ചാമ്പ്യൻഷിപ്പ് ക്ലബായ ഡാർബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു അവസാന മാസങ്ങളിൽ വെയ്ൻ റൂണി. എന്നാൽ ഡാർബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാൻ ഡാർബി കൗണ്ടി തീരുമാനിച്ചതോടെ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ റൂണിയും തീരുമാനിച്ചു. ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതൽ റൂണി ഡാർബിയുടെ താൽക്കലിക പരിശീലകനായി പ്രവർത്തിക്കുക ആയിരുന്നു.
9 മത്സരങ്ങളിൽ റൂണി പരിശീലകനായപ്പോൾ ടീം മൂന്ന് വിജയവും നാലു സമനിലയും സ്വന്തമാക്കിയിരുന്നു. ഒരു വർഷം മുമ്പാണ് റൂണി അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡ് വിട്ട് ഡാർബിയിൽ എത്തിയത്. പരിശീലകനായി കൂടെ പ്രവർത്തിക്കാൻ വേണ്ടി തന്നെ ആയിരുന്നു റൂണി ഡാർബിയിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് റൂണി. മാഞ്ചസ്റ്റർ ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീടങ്ങൾ റൂണി നേടി.
എവർട്ടണിലൂടെ വളർന്നു വന്ന റൂണി അമേരിക്കയിലേക്ക് പോകും മുമ്പ് വീണ്ടും എവർട്ടണിൽ കുറച്ചു കാലം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് റൂണി.