അവസരങ്ങൾ ഏറെ സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ഗോൾ മാത്രം ഇല്ല

20210115 201431
- Advertisement -

ഈസ്റ്റ് ബംഗാളിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഗോൾ ഇല്ലാതെ നിൽക്കുകയാണ്. ഗംഭീര അറ്റാക്കിംഗ് ആദ്യ പകുതിയിൽ നടത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി എങ്കിലും ഗോൾ മാത്രം പിറന്നില്ല. ഹൂപ്പറിനെയും മറെയെയും ആദ്യ ഇലവനിൽ ഇറക്കി അറ്റാക്ക് ചെയ്യാൻ തന്നെയാണ് തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്.

ഫകുണ്ടോ നൽകിയ ഒരു ലോംഗ് പാസിൽ നിന്ന് മികച്ച അവസരം മറെയ്ക്ക് ലഭിച്ചു എങ്കിലും മറെയുടെ ഹാഫ് വോളി ഈസ്റ്റ് ബംഗാൾ കീപ്പർ ദെബിജിതിനു നേരെ ആയിരുന്നു. വിസെന്റെയ്ക്ക് ഒരു ഹെഡറിലൂടെയും നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ആ ഹെഡർ ടാർറ്റിലേക്ക് പോയില്ല. ഇതല്ലാതെയും ഈസ്റ്റ് ബംഗാൾ പെനാൾട്ടി ബോക്സിലേക്ക് നിരന്തരം മുന്നേറാൻ കേരളത്തിനായിരുന്നു‌. ഈസ്റ്റ് ബംഗാളിന് ആദ്യ പകുതിയിൽ ഒരു നല്ല അവസരമാണ് കിട്ടിയത്. ആ അവസരത്തിന് ഒപ്പം നിക്കുന്ന സേവുമായി ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.

Advertisement