വാര്‍ണര്‍ക്ക് വീണ്ടും പരാജയം, നാല് ഇന്നിംഗ്സുകളിലായി നേടിയത് 18 റണ്‍സ്

ആഷസ് 2019ല്‍ വീണ്ടും ബാറ്റിംഗ് പരാജയം നേരിട്ട് ഡേവിഡ് വാര്‍ണര്‍. ഈ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്സുകളിലായി വാര്‍ണര്‍ വെറും 18 റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ന് ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ വെറും 5 റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ ഇതുവരെ താരത്തിന്റെ ടോപ് സ്കോര്‍ 8 റണ്‍സാണ്. ഐപിഎലിലും ലോകകപ്പിലും മികച്ച ഫോമിലായിരുന്നു താരമെങ്കിലും ആ ഫോം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറ്റുവാന്‍ താരത്തിന് സാധിച്ചിട്ടില്ല.

കേപ് ടൗണ്‍ ടെസ്റ്റിലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം മടങ്ങിയെത്തിയ മൂന്ന് താരങ്ങളില്‍ വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്ടും ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. അതേ സമയം സ്റ്റീവന്‍ സ്മിത്ത് മികച്ച ഫോമില്‍ തുടരുകയും ചെയ്യുന്നു.

Previous articleപാലസിനെ വീഴ്ത്തി ഷെഫീൽഡ്, ആദ്യ ഹോം മത്സരത്തിൽ ജയം
Next articleകൗട്ടീനോയുടെ മെഡിക്കൽ പൂർത്തിയായി, ലോൺ കഴിഞ്ഞാൽ 120 മില്യണ് ബയേണ് താരത്തെ വാങ്ങാം