ശ്രീലങ്കക്കെതിരെയും പാകിസ്ഥാനുമെതിരെയുമുള്ള ടി20 മത്സരങ്ങൾക്കുള്ള ടീമിൽ തിരിച്ചെത്തി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും. 2016ന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയക്ക് വേണ്ടി ടി20 കളിയ്ക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 27ന് തുടങ്ങുന്ന പരമ്പരയിൽ ശ്രീലങ്ക മൂന്ന് ടി20 മത്സരങ്ങൾ കളിക്കും. അതിന് ശേഷമാണ് നിലവിൽ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാക്സിതാനെതിരെയുള്ള ഓസ്ട്രേലിയയുടെ ടി20 പരമ്പര.
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട് കഴിഞ്ഞ ആഷസിൽ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത്. ആഷസിലെ 4 ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്ത് 774 റൺസ് നേടിയിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയ താരമാണ് വാർണർ. കഴിഞ്ഞ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന വാർണർ 647 റൺസ് എടുത്തിരുന്നു.
അതെ സമയം ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീമിൽ നിന്ന് ഓൾ റൗണ്ടർ മർക്കസ് സ്റ്റോയ്നിസ് പുറത്തു പോയി. കൂടാതെ സ്പിൻ ബൗളർ നാഥാൻ ലിയോണ്‍ പകരം ആഷ്ടൺ ടർണർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
Australia: Aaron Finch (c), Ashton Agar, Alex Carey, Pat Cummins, Glenn Maxwell, Ben McDermott, Kane Richardson, Steve Smith, Billy Stanlake, Mitchell Starc, Ashton Turner, Andrew Tye, David Warner, Adam Zampa