ഉത്തര മലബാർ സെവൻസിനെ വിറപ്പിക്കുന്ന ടീമിനെ ഒരുക്കി മുസാഫിർ എഫ് സി രാമന്തളി വരുന്നു

പുതിയ സെവൻസ് സീസൺ തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി. ഉത്തര മലബാർ മേഖലയിലാകും ഇത്തവണ ആദ്യ സെവൻസ് ടൂർണമെന്റുകൾ ആരംഭിക്കുക. സീസണ് മുന്നോടിയായി അതിശക്തമായ ടീമിനെ തന്നെ ഒരുക്കുകയാണ് മുസാഫിർ എഫ് സി രാമന്തളി. രണ്ട് സീസൺ മുമ്പ് സെവൻസ് ഫുട്ബോളിനെ കിടുകിടാ വിറപ്പിച്ച വിദേശ താരം ആൽബർട്ട് ഉൾപ്പെടുന്ന ഒരു വലിയ ടീമിനെയാണ് മുസാഫിർ എഫ് സി ഒരുക്കുന്നത്.

ആൽബർട്ടിനൊപ്പം അരെ ഒട്ടൻ എന്ന വിദേശ താരവും ഫോർവേഡായി മുസാഫിർ എഫ് സിയിൽ ഉണ്ട്. സെന്റർ ബാക്കായ‌ കെൻ ഒട്ടീനോ, റൈറ്റ് വിങ്ങിൽ കളിക്കുന്ന ഫുഹ റോഹർട്ട് എന്നിവരാണ് മറ്റു വിദേശ താരങ്ങൾ. വലകാക്കാൻ മികച്ച യുവ ഗോൾകീപ്പർമാരായ നിഹാൽ, ഉദൈഫ, ആഷിശ് എന്നിവർ ഉണ്ട്. പ്രസൂൺ അജ്മൽ എന്നിവർ ലെഫ്റ്റ് വിങ്ങിലും ഹസീബ് റൈറ്റ് വിങ്ങിലും ഈ സീസണിൽ മുസാഫിറിനു വേണ്ടി ഇറങ്ങും.

ആൽബർട്ടിനും ഒട്ടനും ഒപ്പം അർജുൻ, അബ്ദുള്ള, ഫാസിൽ എന്നിവരാണ് അറ്റാക്കിംഗ് ഓപ്ഷനുകളായി മുസാഫിർ എഫ് സിയിൽ ഈ സീസണിൽ ഉള്ളത്. കഴിഞ്ഞ‌ സീസണിൽ ഇറങ്ങിയ ടൂർണമെന്റിൽ ഒക്കെ മികച്ച പ്രകടനം നടത്തിയിട്ടുള്ള മുസാഫിർ ഇത്തവണ ഒരുപാട് കിരീടങ്ങൾ നേടി ഉത്തര മലബാർ സെവൻസിനെ ഭരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. മൊഹമ്മദ് ഷബീർ ആണ് ടീമിന്റെ മാനേജർ. അസിസ്റ്റന്റ് മാനേജറായി ജലാലും ഉണ്ട്.