കോഹ്‌ലിയും രാഹുലും കളിക്കും, ഏഷ്യ ഇലവൻ – ലോക ഇലവൻ ടീമുകൾ പ്രഖ്യാപിച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഏഷ്യ ഇലവൻ – ലോക ഇലവൻ മത്സരത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളാണ് ഏഷ്യ ഇലവനും ലോക ഇലവനും തമ്മിലുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അടക്കം ആറ് ഇന്ത്യൻ താരങ്ങൾ ഏഷ്യ ഇലവൻ ടീമിന്റെ ഭാഗമാകും.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കൂടാതെ കെ.എൽ രാഹുൽ, ശിഖർ ധവാൻ, റിഷഭ് പന്ത്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കുക. അതെ സമയം വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും ഒരു മത്സരത്തിൽ മാത്രമാവും പങ്കെടുക്കുക. ബാക്കി ഇന്ത്യൻ താരങ്ങൾ രണ്ട് മത്സരങ്ങളിലും പങ്കെടുക്കും.

ഡു പ്ലെസി, ക്രിസ് ഗെയ്ൽ, റഷീദ് ഖാൻ, ജോണി ബെയർസ്റ്റോ എന്നിവരും ലോക ഇലവന് വേണ്ടി കളിക്കാൻ ഇറങ്ങും. അതെ സമയം പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടിക ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാകിസ്ഥാനിൽ നിന്നുള്ള താരങ്ങളെയും ഏഷ്യ ഇലവൻ – ലോക ഇലവൻ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പാകിസ്ഥാൻ സൂപ്പർ ലീഗ് നടക്കുന്നത്കൊണ്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം.

Asia XI: KL Rahul, Shikhar Dhawan, Virat Kohli, Rishabh Pant, Kuldeep Yadav, Mohammed Shami, Thisara Perera, Lasith Malinga, Rashid Khan, Mujeeb Ur Rahman, Mustafizur Rahman, Tamim Iqbal, Mushfiqur Rahim, Liton Das, Sandeep Lamichhane, Mahmudullah

World XI: Alex Hales, Chris Gayle, Faf du Plessis, Nicholas Pooran, Brendan Taylor, Jonny Bairstow, Kieron Pollard, Sheldon Cottrell, Lungi Ngidi, Andrew Tye, Mitchell McClenaghan