” മറഡോണയെക്കാളിലും മികച്ച താരം മെസ്സി തന്നെ “

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

മറഡോണയെക്കാളിലും മികച്ച താരമാണ് മെസ്സിയെന്ന് പറഞ്ഞ് ബാഴ്സലോണയുടെ പ്രതിരോധതാരം ജെറാർഡ് പിക്വെ. ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ പോരാട്ടത്തിനായി നേപ്പിൾസിൽ എത്തിയതിന് ശേഷമാണ് പിക്വെ ഈ പ്രതികരണം നടത്തിയത്. ബാഴ്സലോണ നാപ്പോളിയെ നേരിടുന്നതിന് മുൻപുള്ള പ്രെസ്സ് മീറ്റിലാണ് പിക്വെ പ്രതികരിച്ചത്.

മറഡോണയുടെ സ്വന്തം തട്ടകത്തിലേക്ക് മെസ്സി എത്തുന്നതിനെ കുറീച്ച് ചോദിച്ചപ്പോളാണ് പിക്വെ ഈ പ്രതികരണം നടത്തിയത്. മെസ്സിയെ പോലെ‌ വർഷങ്ങളൊളം ടോപ്പ് ലെവൽ പെർഫോമാൻസ് നടത്താൻ മറ്റൊരു താരത്തിനും ആയിട്ടില്ലെന്നും പിക്വെ കൂട്ടിച്ചേർത്തു. നാപോളി മികച്ച ടീമാണ് എങ്കിലും ഇറ്റലിയിൽ നിന്നും മടങ്ങുമ്പോൾ ജയത്തോടെ മടങ്ങാനാണ് ആഗ്രഹമെന്നും പിക്വെ പറഞ്ഞു.