ജോണ്‍ കാംപെല്ലിനെയും പീറ്റ് സാല്‍മണെയും ബൗളിംഗില്‍ നിന്ന് വിലക്കി ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്

ജോണ്‍ കാംപെലിനെയും പീറ്റ് സാല്‍മണിനെയും ആഭ്യന്തര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. ഇരുവരുടെയും ആക്ഷന്‍ പരിശോധനയില്‍ പിഴവുള്ളതാണെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം. ജനുവരിയില്‍ സ്കോര്‍പിയണ്‍സും ട്രിനിഡാഡ്&ടൊബാഗോ റെഡ് ഫോഴ്സുമായിട്ടുള്ള മത്സരത്തിലാണ് കാംപെലിനെ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം സ്കോര്‍പിയണ്‍സും ഗയാന ജാഗ്വാറും തമ്മിലുള്ള മത്സരത്തിലാണ് സാല്‍മണിന്റെ ആക്ഷന്‍ സംശയാസ്പദമായി മാറിയത്.

കാംപെല്‍ വിന്‍ഡീസിനായി ഏഴ് ടെസ്റ്റും ആറ് ഏകദിനങ്ങളും രണ്ട് ടി20യും കളിച്ചിട്ടുള്ള താരമാണ്. അതേ സമയം സാല്‍മണ്‍ രണ്ട് ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.