വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന്റെ സ്വത്തായി തുടരും, 2027വരെ പുതിയ കരാർ

Newsroom

Vinicius
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് അഞ്ചു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചതായും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌.

പുതിയ കരാറിൽ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകും. റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോയും ആകും. റയൽ മാഡ്രിഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് വിനീഷ്യസ്. ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഉൾപ്പെടെ വിനീഷ്യസിന് നിർണായക ഗോളുകൾ റയലിനായി നേടാൻ വിനീഷ്യസിനായിരുന്നു.
Picsart 22 07 10 13 01 00 022
വിനീഷ്യസ് കഴിഞ്ഞ സീസണിൽ 42 ഗോൾ കോണ്ട്രിബ്യൂഷൻ നൽകിയിരുന്നു. 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണിൽ റയലിന് സംഭാവന ചെയ്തിരുന്നു. 21കാരനായ താരം ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. 2018ൽ ആയിരുന്നു ഫ്ലമെംഗോയിൽ നിന്ന് വിനീഷ്യസ് റയൽ മാഡ്രിഡിലേക്ക് എത്തിയത്.

വിനീഷ്യസിനു പിന്നാലെ റോഡ്രിഗോയുടെ കരാറും മിലിറ്റാവോയുടെ കരാറും റയൽ മാഡ്രിഡ് ഉടൻ പുതുക്കും. ഇവർ തമ്മിലും റയൽ മാഡ്രിഡ് കരാർ ധാരണയിൽ ആയിട്ടുണ്ട്.