റോസ്റ്റിൻ ഗ്രിഫ്റ്റിസ് ഇനി മുംബൈ സിറ്റിയുടെ ഡിഫൻസിൽ

Img 20220710 142352

ഓസ്ട്രേലിയൻ സെന്റർ ബാക്കും ഡിഫൻസീവ് മിഡ്ഫീൽഡറുമായ റോസ്റ്റിൻ ജോൺ ഗ്രിഫിത്സ് മുംബൈ സിറ്റിയിൽ എത്തും. മെൽബൺ സിറ്റയിൽ നിന്നാണ് 35കാരനായ താരം മുംബൈ സിറ്റിയിലേക്ക് എത്തുന്നത്‌. ഇന്ന് മുംബൈ സിറ്റി ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെന്റർ ബാക്ക് ആണെങ്കിലും ലെഫ്റ്റ് ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുള്ള താരമാണ് ഗ്രിഫ്റ്റിസ്.


അവസാന അഞ്ചു വർഷത്തോളം അദ്ദേഹം മെൽബൺ സിറ്റിയിൽ ഉണ്ട്. പെർത് ഗ്ലോറി, അഡ്ലൈഡ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് ക്ലബായ ബ്ലാക്ബേൺ റൊവേഴ്സിനായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയ അണ്ടർ 17ആയി പണ്ട് കളിച്ചിട്ടുള്ള താരം കൂടിയാണ്. ഈ സൈനിംഗോടെ ഏഷ്യൻ സൈനിംഗ് എന്ന കടമ്പ മുംബൈ സിറ്റി കടക്കും.