ലൂയിസ് ഹാമിൾട്ടനിൽ നിന്നു കഴിഞ്ഞ വർഷം അവസാന റേസിൽ തട്ടിയെടുത്ത ലോക കിരീടം ഇത്തവണ തികച്ചും ആധികാരികമായി നിലനിർത്തി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. കടുത്ത മഴ കാരണം തുടങ്ങാൻ വൈകിയ ജപ്പാനീസ് ഗ്രാന്റ് പ്രീയിൽ ജയം കാണാൻ വെർസ്റ്റാപ്പനു ആയി. തുടക്കത്തിലെ ചുവപ്പ് കൊടി കാരണം 53 ലാപ്പുകൾ ഉള്ള റേസ് 28 ലാപ്പുകൾ ആയി ചുരുക്കുക ആയിരുന്നു. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ജയം കണ്ടത്തുക ആയിരുന്നു.
രണ്ടാമത് എത്തിയ ഫെറാറി ഡ്രൈവർ ചാൾസ് ലെക്ലെർക് 5 സെക്കന്റ് സമയ പെനാൽട്ടി കാരണം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് വെർസ്റ്റാപ്പൻ കിരീടം ഉറപ്പിച്ചത്. നിലവിൽ ഇനി 112 പോയിന്റുകൾ മാത്രമാണ് ഡ്രൈവർമാർക്ക് പരമാവധി നേടാൻ ആവുക. അതിനാൽ തന്നെ ഇതിനകം തന്നെ രണ്ടാമതുള്ള സെർജിയോ പെരസിനെക്കാൾ 113 പോയിന്റുകൾ ഉള്ള ഡച്ച് ഡ്രൈവർ തന്റെ കിരീടം നിലനിർത്തുക ആയിരുന്നു. ഉടമസ്ഥരിൽ റെഡ് ബുൾ കിരീടം ഏതാണ്ട് ഉറപ്പിച്ചു. വരും വർഷങ്ങളിൽ മെഴ്‌സിഡസിന്റെ ജോർജ് റസൽ എന്നിവർ അടക്കമുള്ളവർക്ക് വെർസ്റ്റാപ്പനു വെല്ലുവിളി ആവാൻ ആവുമോ എന്നു കണ്ടറിയാം.