ഗോളടി തുടർന്ന് ആന്റണി, ഗോൾ വരൾച്ച മാറ്റി റൊണാൾഡോ, മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ വീഴ്ത്തി

Picsart 22 10 10 01 08 58 283

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ തിർകെയെത്തി. കഴിഞ്ഞ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് വലിയ സ്കോറിന് പരാജയപ്പെട്ട യുണൈറ്റഡ് ഇന്ന് എവർട്ടണെ തോൽപ്പിച്ച് കൊണ്ടാണ് മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി.

ഇന്ന് ഗുഡിസൻ പാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല തുടക്കം ആയിരുന്നില്ല. മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ എവർട്ടൺ ലീഡ് എടുത്തു. ഇവോബിയുടെ ഒരു സ്ക്രീമർ ആണ് ഡിഹിയയെ പരാജയപ്പെടുത്തിയത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്‌. മത്സരം ആരംഭിച്ച് അതുവരെ നന്നായി അറ്റാക്ക് ചെയ്തു കളിച്ചിരുന്ന എവർട്ടൺ ആ ഗോളോടെ ഡിഫൻസിലേക്ക് മടങ്ങി ‌ ഇത് വിനയായി.

20221010 010758

മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർ ആക്രമണങ്ങൾ നടത്തി. 15ആം മിനുട്ടിൽ ബ്രസീലിയൻ യുവതാരം ആന്റണി യുണൈറ്റഡിന് സമനില നൽകി. മാർഷ്യൽ നൽകിയ പാസ് സ്വീകരിച്ചായിരുന്നു ആന്റണിയുടെ ഗോൾ. മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായുള്ള താരത്തിന്റെ മൂന്നാമത്തെ ഗോൾ ആയി ഇത്.

യുണൈറ്റഡ് ഇതിനു ശേഷവും അറ്റാക്ക് തുടർന്നു. മാർഷ്യലിന് പരിക്കേറ്റതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായി എത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് റൊണാൾഡോ തന്നെ യുണൈറ്റഡിന് ലീഡ് നൽകി. കസമിറോയുടെ പാസിൽ നിന്ന് ആയിരുന്നു റൊണാൾഡോയുടെ ഒരു ഇടം കാലൻ ഫിനിഷ്. സ്കോർ 2-1. റൊണാൾഡോയുടെ 700ആം ക്ലബ് ഗോളായിരുന്നു ഇത്‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് 010803

രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 81ആം മിനുട്ടിൽ റാഷ്ഫോർഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോൾ നേടി എങ്കിലും വാർ ഹാൻഡ്ബോൾ കാരണം ആ ഗോൾ നിഷേധിച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 8 മത്സരങ്ങളിൽ നിന്ന് 15 പോയിന്റോടെ ലീഗിൽ അഞ്ചാമത് നിൽക്കുകയാണ്‌. എവർട്ടൺ 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു‌