കേരള ബ്ലാസ്റ്റേഴ്സിൽ അവസാന രണ്ട് വർഷവും സി ഇ ഒ ആയിരുന്ന വരുൺ തൃപുരനേനി ഇനി പുതിയ വേഷത്തിൽ. ഐ എസ് എല്ലിൽ സാമ്പത്തിക പ്രതിസന്ധികളാൽ വലയുന്ന ക്ലബായ പൂനെ സിറ്റിയുടെ ഉടമയാവുകയാണ് വരുൺ. പൂനെ സിറ്റിയിൽ വലിയ ഷെയർ തന്നെ വരുൺ സ്വന്തമാക്കിയിരിക്കുന്നതായാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പൂനെ സിറ്റിയുടെ ഉടമകൾ അവസാന രണ്ടു വർഷമായി ക്ലബ് വിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
വരുൺ തന്നെ ആയിരിക്കും പൂനെ സിറ്റിയുടെ പുതിയ സി ഇ ഒയും. ക്ലബിനെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക ആകും വരുണിന്റെ ആദ്യ ചുമതല. ഇപ്പോൾ ക്ലബിനെ ഹൈദരാബാദിലേക്ക് മാറ്റുന്നതിന്റെ പണിയിലാണ് വരുൺ. ഇനി പൂനെ സിറ്റിയുടെ പേര് ഹൈദരബാസ് സിറ്റി എന്നായിരുന്നു. ക്ലബിന്റെ ലോഗോയും ജേഴ്സിയും ഒക്കെ പേരിനൊപ്പം മാറും.
ക്ലബ് നൂറു കോടിയിലധികം കടത്തിലാണ് ഇപ്പോൾ ഉള്ളത്. ഒപ്പം ക്ലബികെ ഭൂരിഭാഗം താരങ്ങളും ശമ്പളം ലഭിക്കാത്തതിനാൽ ക്ലബ് വിട്ടിട്ടും ഉണ്ട്. ഇപ്പോൾ എ ഐ എഫ് എഫിന്റെ ട്രാൻസ്ഫർ വിലക്ക് കൂടി നേരിടുന്നുണ്ട് പൂനെ സിറ്റി.