ഇസ്ലാം സ്ലിമാനി ഇനി മൊണാക്കോ താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലെസ്റ്റർ സിറ്റിതാരം ഇസ്ലാം സ്ലിമാനി ഈ സീസണിലും ലോണിൽ പോകും. കഴിഞ്ഞ സീസണ തുർക്കി ക്ലബായ ഫെനർബചെയിൽ കളിച്ച സ്ലിമാനി ഇത്തവണ ഫ്രാൻസിലേക്കാണ് പോകുന്നത്. ഫ്രഞ്ച് ക്ലബായ മൊണാക്കോ ആണ് ഒരു വർഷത്തെ ലോൺ കരാറിൽ താരത്തെ സ്വന്തമാക്കിയത്. മൂന്ന് സീസൺ മുന്നെ ലെസ്റ്ററിൽ എത്തിയ താരത്തിന് ഇതുവരെ ലെസ്റ്ററിൽ കാര്യമായ അവസരം കിട്ടിയിട്ടില്ല. മുമ്പ് ന്യൂകാസിലിലും ഒരു സീസൺ ലോണിൽ താരം ചിലവഴിച്ചു.

ഫെനർബാചെയുമായുള്ള ലോണിലും താരത്തിന് തിളങ്ങാനായിരുന്നില്ല. തുർക്കിഷ് ലീഗ് ആകെ ഒരു ഗോൾ മാത്രമേ താരം നേടിയുള്ളൂ. 2016ൽ റെക്കോർഡ് തുകയ്ക്ക് ലെസ്റ്ററിൽ എത്തിയ സ്ലിമാനി ആകെ 35 മത്സരങ്ങൾ മാത്രമേ ലെസ്റ്ററിനായി കളിച്ചിട്ടുള്ളൂ. 31കാരനായ സ്ലിമാനിയെ ലോൺ കഴിഞ്ഞ് വാങ്ങാൻ പറ്റുന്ന കരാർ അല്ല മൊണാക്കോ സൈൻ ചെയ്തിരിക്കുന്നത്. അൾജീരിയൻ ദേശീയ താരമായി സ്ലിമാനി സ്പോർടിംഗ് ലിസ്ബണിൽ നിന്നായിരുന്നു ലെസ്റ്ററിൽ എത്തിയത്.