മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂക് ഷോയ്ക്ക് മത്സരത്തിനിടെ തലയ്ക്ക് പരിക്ക്

    ലൂക് ഷോയെ വീണ്ടും പരിക്ക് വേട്ടയാടുന്നു. കരിയറിൽ അവസാന കുറച്ച് വർഷങ്ങളായി പരില്ല് വിടാതെ പിന്തുടരുന്ന താരത്തിന് വീണ്ടും പരിക്ക് പറ്റിയിരിക്കുകയാണ്. ഇത്തവണ തലയ്ക്കാണ് ഷോയ്ക് പരിക്കേറ്റത്. ഇംഗ്ലണ്ട് സ്പെയിൻ മത്സരത്തിനിടെ ആയിരുന്നു പരിക്ക്. സ്പാനിഷ് താരവുമായി കൂട്ടിയിടിച്ച ഷോയുടെ നില ഗ്രൗണ്ടിൽ ആശങ്ക തന്നെയുണ്ടാക്കി.

    നിരവധി ഡോക്ടർമാരുടെ സഹായത്തോടെയാണ് താരത്തെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്. ഷോ സംസാരിക്കുന്നതായും നടക്കുന്നതായും ഇംഗ്ലീഷ് എഫ് എ മത്സരശേഷം മാധ്യമങ്ങളെ അറിയിച്ചു. പക്ഷെ തലയ്ക്കാണ് പരിക്ക് എന്നതിനാൽ ഇനിയും പരിശോധനകൾ നടത്തേണ്ടി വരും. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഏക ഗോളിന് അവസരം ഒരുക്കിയത് ഷോ ആയിരുന്നു.

    താൻ മെച്ചപ്പെട്ട നിലയിൽ ആണെന്നും ഉടൻ തിരിച്ചുവരുമെന്നും ലൂക്ക് ഷോ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.

    Previous articleയുവേഫ നേഷൻസ് ലീഗിനിടെ യുവന്റസ് താരത്തിന് പരിക്ക്
    Next articleഒൻപത് ദിവസത്തിന് ശേഷം പുറത്താക്കൽ, സ്പോർട്ടിങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോച്ച് മിഹജലോവിച്