യുഫേഫ നേഷൻസ് ലീഗിൽ സ്‌പെയിൻ പോർച്ചുഗൽ മത്സരം സമനിലയിൽ. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്പാനിഷ് മുൻതൂക്കം കണ്ട മത്സരത്തിൽ 25 മത്തെ മിനിറ്റിൽ അൽവാരോ മൊറാറ്റയിലൂടെ സ്‌പെയിൻ മുൻതൂക്കം കണ്ടത്തി. മികച്ച പ്രത്യാക്രമണത്തിൽ പാബ്ലോ സറാബിയയുടെ പാസിൽ നിന്നായിരുന്നു മൊറാറ്റയുടെ ഗോൾ.
രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുള്ള പോർച്ചുഗീസ് ശ്രമങ്ങൾ 82 മത്തെ മിനിറ്റിൽ ഫലം കണ്ടു. ജോ കാൻസാലോയുടെ ക്രോസിൽ നിന്നു വോളിയിലൂടെ പകരക്കാനായി ഇറങ്ങിയ റികാർഡോ ഹോർത്തയാണ് പോർച്ചുഗല്ലിന്റെ സമനില ഗോൾ നേടിയത്. 7 വർഷം മുമ്പ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ പോർച്ചുഗല്ലിനു ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്. അവസാന നിമിഷം സ്‌പെയിനിനു ആയി മത്സരം ജയിക്കാൻ സുവർണ അവസരം ജോർഡി ആൽബക്ക് ലഭിച്ചു എങ്കിലും താരത്തിന് അത് മുതലാക്കാൻ ആയില്ല.