കൺകഷൻ, ജാക്ക് ലീച് ആദ്യ ടെസ്റ്റിൽ ഇനി കളിക്കില്ല

Newsroom

ന്യൂസിലൻഡിനെതിരായ ലോർഡ്‌സിൽ നടക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീച്ചിനെ സബ്ബ് ചെയ്തു. കൺകഷന്റെ ലക്ഷണങ്ങളെ തുടർന്നാണ് താരത്തെ പിൻവലിച്ചത്. ലങ്കാഷെയർ ലെഗ് സ്പിന്നർ മാറ്റ് പാർക്കിൻസൺ പകരക്കാരനായി ടെസ്റ്റ് ടീമിൽ എത്തി. താരം ഇന്ന് തന്നെ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചു.

ആദ്യ ദിനത്തിലെ ആറാം ഓവറിൽ ബൗണ്ടറിയിലേക്ക് പോകുന്ന പന്ത് പിന്തുടരുന്നതിനിടെ ആയിരുന്നു 30-കാരനായ ലീച്ചിന് പരിക്കേറ്റത്‌. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ കൺകഷൻ സബ്സ്റ്റിട്യൂഷൻ ആണിത്.