തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളുമായി പെല്ലഗ്രിനി, ഹംഗറിക്ക് എതിരെ ജയവുമായി ഇറ്റലി

Screenshot 20220608 022101

യുഫേഫ നേഷൻസ് ലീഗിൽ ഹംഗറിക്ക് എതിരെ ജയവുമായി ഇറ്റലി. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയും ആയി സമനില നേടിയ ഇറ്റലി 2-1 നു ആണ് ഹംഗറിയെ തോൽപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ ഇറ്റലി മുന്നിട്ട് നിന്ന മത്സരത്തിൽ അവസരങ്ങൾ ഇരു ടീമുകളും ഏതാണ്ട് സമാനമായി ആണ് തുറന്നത്. മത്സരത്തിൽ 30 മത്തെ മിനിറ്റിൽ ഇറ്റലി മുന്നിൽ എത്തി. ലിയനോർഡോ സ്പിനസോളയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ നികോള ബരെല്ല ആണ് ഇറ്റലിക്ക് മുൻതൂക്കം നൽകിയത്.

20220608 021815

ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പ് ലോറൻസോ പോളിറ്റാനയുടെ പാസിൽ നിന്നു ലോറൻസോ പെല്ലഗ്രിനി ഇറ്റലിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിക്ക് എതിരെയും റോമ ക്യാപ്റ്റൻ ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിലും ഇറ്റലി ആണ് മികച്ച രീതിയിൽ തുടങ്ങിയത്. എന്നാൽ 61 മത്തെ മിനിറ്റിൽ ഹംഗറി ഒരു ഗോൾ മടക്കി. അറ്റില ഫിയോളയുടെ ക്രോസ് രക്ഷിക്കാനുള്ള ജിയാൻലൂക മാഞ്ചിനിയുടെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഒരു ഗോൾ വഴങ്ങിയെങ്കിലും ഇറ്റലി ജയം ഉറപ്പിക്കുക ആയിരുന്നു.

Previous articleയു.എ.ഇയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അവസാനം, ഖത്തർ ലോകകപ്പിന് ഒരു മത്സരം അകലെ ഓസ്‌ട്രേലിയ
Next articleഇംഗ്ലണ്ടിന് ആയി അമ്പതാം ഗോൾ നേടി ഹാരി കെയിൻ, ജർമ്മനിയോട് സമനില കണ്ടത്തി ഇംഗ്ലണ്ട്