യു.എ.ഇയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അവസാനം, ഖത്തർ ലോകകപ്പിന് ഒരു മത്സരം അകലെ ഓസ്‌ട്രേലിയ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ ലോകകപ്പ് പ്ലെ ഓഫ് ഫൈനലിൽ യു.എ.ഇയെ തോൽപ്പിച്ചു ഓസ്‌ട്രേലിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അറബ് എമിറേറ്റ്സിനെ മറികടന്നതോടെ ഓസ്‌ട്രേലിയക്ക് ഖത്തർ ലോകകപ്പ് ഒരു മത്സരം മാത്രം അകലെയായി. ഇനി ഇന്റർ ക്വാണ്ടിന്റൽ പ്ലെ ഓഫിൽ പെറുവിനെ ആണ് ഓസ്‌ട്രേലിയ നേരിടുക. മത്സരത്തിൽ ഇരു ടീമുകളും സമാസമം ആയിരുന്നു എങ്കിലും പന്ത് കൈവശം വക്കുന്നതിൽ യു.എ.ഇക്ക് ആയിരുന്നു നേരിയ മുൻതൂക്കം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ഓസ്‌ട്രേലിയ മത്സരത്തിൽ മുന്നിൽ എത്തി.

20220608 014141

മാർട്ടിൻ ബോയിലിന്റെ പാസിൽ നിന്നു ജാക്സൻ ഇർവിൻ ആണ് ഓസ്‌ട്രേലിയക്ക് മുൻതൂക്കം നൽകിയത്. എന്നാൽ വെറും നാലു മിനിറ്റിനുള്ളിൽ യു.എ.ഇ മത്സരത്തിൽ സമനില കണ്ടത്തി. ഹരിബ് അബ്ദുള്ള സുഹൈലിന്റെ പാസിൽ നിന്നു കയിയോ കനേഡോ ആണ് അറബ് ടീമിന് സമനില നൽകിയത്. എന്നാൽ കളി അവസാനിക്കാൻ 6 മിനിറ്റ് ബാക്കിയുള്ളപ്പോൾ ഓസ്‌ട്രേലിയ യു.എ.ഇ ഹൃദയം തകർത്തു. ബോക്സിന് പുറത്ത് നിന്ന് അജ്ദിൻ ഹ്രുസ്റ്റിക്കിന്റെ മികച്ച ഷോട്ട് യു.എ.ഇ പ്രതിരോധത്തിൽ തട്ടി ഗോൾ ആയി മാറിയതോടെ ഓസ്‌ട്രേലിയ ഖത്തർ ലോകകപ്പ് എന്ന സ്വപ്നം നിലനിർത്തി. ജൂൺ 14 നു ആണ് ഓസ്‌ട്രേലിയ, പെറു മത്സരം നടക്കുക.