ഗോൾകീപ്പർ ബെഗോവിച് എവർട്ടണിൽ തുടരും

Img 20220610 185617

എവർട്ടന്റെ ബാൽകപ്പ് ഗോൾകീപ്പർ ആയ ബെഗോവിച് ക്ലബിക് തുടരും. ബെഗോവിചിന്റെ കരാർ പുതുക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ച് എവർട്ടൺ താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടി. കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു മുൻ സ്റ്റോക്ക് സിറ്റി ഗോൾ കീപ്പർ ബെഗോവിച് എവർട്ടണിലേക്ക് എത്തിയത്. പിക്ക്ഫോർഡിന് പിറകിൽ രണ്ടാം ഗോൾ കീപ്പറായാണ് ബെഗോവിചിനെ എവർട്ടണിൽ നിൽക്കുന്നത്.

പ്രീമിയർ ലീഗിൽ വലിയ പരിചയസമ്പത്തുള്ള താരമാണ് 35കാരനായ ബെഗോവിച്. മുമ്പ് സ്റ്റോക്ക് സിറ്റ്ക്ക് ഒപ്പം അഞ്ചു സീസണുകളോളം ബെഗോവിച് കളിച്ചിരുന്നു. അതിനു ശേഷം ചെൽസിയിലും ബൌണ്മതിലും താരം കളിച്ചു. അടുത്തിടെ മിലാനായും അദ്ദേഹം കളിച്ചിരുന്നു. ബോസ്നിയ ഹെർസെഗോവിനയുടെ താരം കൂടിയാണ് അദ്ദേഹം.

Previous articleരക്ഷകനായി എമ്പപ്പെ, ഫ്രാൻസിനെ സമനിലയിൽ തളച്ചു ഓസ്ട്രിയ
Next articleഡെന്മാർക്കിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു ക്രൊയേഷ്യ