പുതിയ സൈനിംഗ് ആയ ഫെറാൻ ടോറസിനെ ടീമിൽ രജിസ്റ്റർ ചെയ്യാൻ അവസാനം ബാഴ്സലോണ വഴി കണ്ടെത്തി. അവർ അവരുടെ ഡിഫൻഡർ ആയം ഉംറ്റിറ്റിക്ക് പുതിയ കരാർ നൽകി. 2026വരെയുള്ള പുതിയ കരാർ ആണ് ഫ്രഞ്ച് സെന്റർ ബാക്കിന് ബാഴ്സലോണ നൽകിയത്. താരത്തിനെ വിൽക്കാൻ ബാഴ്സലോണ ശ്രമിച്ചു എങ്കിലും നടന്നിരുന്നില്ല. ഇതോടെ ഉംറ്റിറ്റിക്ക് വേതനം കുറച്ച് കൊണ്ട് കരാർ നൽകാൻ ബാഴ്സലോണ തീരുമാനിച്ചു. ഇത് ഉംറ്റിറ്റിയും അംഗീകരിച്ചു.
ഇതോടെ ബാഴ്സലോണ ലാലിഗയുടെ വെയ്ജ് ബില്ലിന് അകത്തായി. തുടർന്ന് ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാനും ബാഴ്സലോണക്ക് ആയി. ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാനായി അവസാന രണ്ട് ആഴ്ചയായി ബാഴ്സലോണ ശ്രമിക്കുക ആയിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ ടോറസ് ബാഴ്സലോണയിൽ എത്തിയിരുന്നു. കൗട്ടീനോ ക്ലബ് വിടുകയും ഉംറ്റിറ്റി വേതനം കുറക്കുകയും ചെയ്തതോടെയാണ് ബാഴ്സലോണയിലെ പ്രശ്നം താല്ല്കാലികമായി പരിഹരിക്കപ്പെട്ടത്.