അജാസ് പട്ടേൽ ഡിസംബർ മാസത്തെ ഐ.സി.സിയുടെ മികച്ച താരം

Ajazpatel

ഡിസംബർ മാസത്തെ ഐ.സി.സിയുടെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തി താരം ചരിത്രം രചിച്ചിരുന്നു. തുടർന്നാണ് ഡിസംബർ മാസത്തെ മികച്ച താരത്തിനുള്ള അവാർഡ് താരത്തെ തേടിയെത്തിയത്. ഇന്ത്യക്കെതിരായ ന്യൂസിലാൻഡിന്റെ രണ്ടാം ടെസ്റ്റിലാണ് താരം ചരിത്രം രചിച്ചത്.

ഇതോടെ താരം ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്‌ത്തുന്ന മൂന്നാമത്തെ താരമായി മാറിയിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ, ഓസ്ട്രേലിയ ബൗളർ മിച്ചൽ സ്റ്റാർക്ക് എന്നിവരെ മറികടന്നാണ് അജാസ് പട്ടേൽ അവാർഡ് സ്വന്തമാക്കിയത്. ന്യൂസിലാൻഡിനു വേണ്ടി 11 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അജാസ് പട്ടേൽ 43 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Previous articleകോവിഡ് ഭീതി, സായ് 67 പരിശീലന കേന്ദ്രങ്ങൾ അടച്ചു
Next articleഉംറ്റിറ്റിക്ക് പുതിയ കരാർ നൽകി, ബാഴ്സലോണക്ക് ഇനി ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാം