മൂന്നു വർഷങ്ങൾക്ക് ശേഷം യൂറോപ്പിൽ ഗോൾ കണ്ടത്തി ജർമ്മൻ താരം മെസ്യുട്ട് ഓസിൽ. ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ടിനു എതിരെ ജർമ്മനിയിൽ ആണ് തന്റെ ക്ലബ് ഫെനർബാചെക്ക് ആയി ഓസിൽ ഗോൾ നേടിയത്. പത്താം മിനിറ്റിൽ പതിവിൽ നിന്നു വിഭിന്നമായി വലൻ കാലൻ ഷോട്ടിലൂടെയാണ് ഓസിൽ ഗോൾ കണ്ടത്തിയത്. ഓസിലിന്റെ ഗോളിൽ മുന്നിലെത്തിയെങ്കിലും മത്സരത്തിൽ ജയിക്കാൻ തുർക്കി ക്ലബിന് ആയില്ല.
41 മത്തെ മിനിറ്റിൽ ഫിലിപ് കോസ്റ്റിച്ചിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സാം ലാമേഴ്‌സ് ആണ് ജർമ്മൻ ക്ലബിന് സമനില ഗോൾ സമ്മാനിച്ചത്. നിരവധി അവസരങ്ങൾ തുറന്ന തുർക്കി ക്ലബ് 92 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി പാഴാക്കി. ഓസിലിന് പകരക്കാരനായി ഇറങ്ങിയ ദിമിത്രോവ് പെൽകാസിന്റെ പെനാൽട്ടി ഫ്രാങ്ക്ഫർട്ട് ഗോൾ കീപ്പർ കെവിൻ ട്രാപ്പ് രക്ഷിക്കുക ആയിരുന്നു. അതേസമയം ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ഗ്രീക്ക് വമ്പന്മാരായ ഒളിമ്പിയാകോസ് 2-1 നു റോയലിനെ തോൽപ്പിച്ചു.