യുഫേഫ കോൺഫറസ് ലീഗിൽ വമ്പൻ ജയവുമായി മൗറീന്യോയുടെ റോമ

യുഫേഫ കോൺഫറസ് ലീഗിൽ ബൾഗേറിയൻ ക്ലബ് സി.എസ്.കെ.എ സോഫിയയെ ഒന്നിനെതിരെ 5 ഗോളുകൾക്ക് തകർത്തു ജോസെ മൗറീന്യോയുടെ റോമ. ക്യാപ്റ്റൻ ലോറൻസോ പെല്ലഗ്രിനി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ പത്താം മിനിറ്റിൽ ഒരു ഗോൾ പിറകിൽ നിന്ന ശേഷമാണ് റോമ വമ്പൻ ജയം കണ്ടത്തിയത്. പത്താം മിനിറ്റിൽ ഐറിഷ് താരം ഗ്രഹാം കാരിയാണ് സോഫിയക്ക് മുൻതൂക്കം നൽകിയത്. എന്നാൽ 25 മിനിറ്റിൽ റിക് കാസ്ഡ്രോപ്പിന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ കണ്ടത്തിയ ഇറ്റാലിയൻ മധ്യനിര താരം പെല്ലഗ്രിനി ഇറ്റാലിയൻ ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ഷോമുറോഡോവിന്റെ പാസിൽ നിന്നു 37 മിനിറ്റിൽ ഗോൾ കണ്ടത്തിയ എൽ ഷെരാവരി റോമക്ക് മത്സരത്തിൽ മുന്തൂക്കവും നൽകി.20210917 031838

20210917 031842

രണ്ടാം പകുതിയിൽ 62 മിനിറ്റിൽ ഉഗ്രനൊരു അടിയിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ പെല്ലഗ്രിനി റോമ ജയം ഉറപ്പിച്ചു. 80 മിനിറ്റിൽ സോഫിയയുടെ ഡച്ച് താരം യാനിക് രണ്ടാം മഞ്ഞ കാർഡ് കണ്ടു ചുവപ്പ് കാർഡ് നേടി പുറത്ത് പോയി. തുടർന്ന് 82 മിനിറ്റിൽ പ്രതിരോധ താരം ജിയാലുക മാഞ്ചിനിയും 84 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ടാമി എബ്രഹാമും ആണ് റോമ ജയം പൂർത്തിയാക്കിയത്. ഷോമുറോഡോവ് ആയിരുന്നു ടാമി എബ്രഹാമിനു ഗോൾ അവസരം ഒരുക്കിയത്. ചെൽസിയിൽ നിന്നു റോമയിൽ എത്തിയ ടാമി എബ്രഹാം വീണ്ടും ഗോൾ നേടിയതിനു ഒപ്പം മധ്യനിരയിൽ നിരന്തരം ഗോൾ നേടുന്ന പെല്ലഗ്രിനിയുടെ മികവും മൗറീന്യോക്ക് വലിയ സന്തോഷം പകരും എന്നുറപ്പാണ്.