റയൽ മാഡ്രിഡ്,ബാഴ്സലോണ, യുവന്റസ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ

20210411 012746

ഇപ്പോളും യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകൾക്കെതിരെ അച്ചടക്ക നടപടികൾ യുവേഫ ആരംഭിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി ഈ മൂന്ന് ക്ലബ്ബുകൾക്കെതിരെ അന്വേഷണം നടത്താൻ ഇൻസ്പെക്ടർമാരെ യുവേഫ ചുമതപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മാസം ഏപ്രിൽ 18നാണ് ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ട് യൂറോപ്യൻ സൂപ്പർ ലീഗിന്റെ അനൗൺസ്മെന്റ് നടന്നത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 6 പ്രീമിയർ ലീഗ് ടീമുകൾ പിന്മാറുകയും വമ്പൻ ക്ലബ്ബുകളുടെ യൂറോപ്യൻ സൂപ്പർ ലീഗ് മോഹങ്ങൾ തകരുകയും ചെയ്തു.

ഏറെ വൈകാതെ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിക്കുകയും ചെയ്തു. ഈ മൂന്ന് ടീമുകൾക്കും യുറോപ്യൻ മത്സരങ്ങളിൽ നിന്ന് വിലക്ക് ഉൾപ്പെടെ പല കടുത്ത തീരുമാനങ്ങളിലേക്കും യുവേഫ പോയേക്കാം എന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്ത് വന്ന 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകണമെന്ന് യുവേഫ ആവശ്യപ്പെട്ടിരുന്നു.

ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകുകയും വേണം എന്ന ആവശ്യവും ക്ലബ്ബുകൾ അംഗീകരിച്ചു. യുവന്റസ് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറിയില്ലെങ്കിൽ സീരി എയിൽ നിന്നും പുറത്താക്കുമെന്ന് ഇറ്റാലിയൻ എഫ് എ അന്ത്യശാസനവും നൽകിക്കഴിഞ്ഞു.

Previous articleയൂറോ കപ്പിൽ നിന്ന് വാൻ ഡൈക് പിന്മാറി
Next articleഷാക്കിബ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല, ധാക്ക പ്രീമിയര്‍ ലീഗിന് മുന്‍ഗണന