യൂറോ കപ്പിൽ നിന്ന് വാൻ ഡൈക് പിന്മാറി

Img 20210512 155300

ലിവർപൂൾ സെന്റർ ബാക്കായ വാൻ ഡൈക് യൂറോ കപ്പിന് ഉണ്ടാകില്ല. ഹോളണ്ട് ടീമിന്റെ നെടുംതൂണായ താരം താൻ യൂറോ കപ്പിൽ ഉണ്ടാകില്ല എന്ന് അറിയിച്ചു. പരിക്ക് മാറി വരുന്നതേ ഉള്ളൂ എന്നും ഇപ്പോൾ യൂറോ കപ്പിന് ഇറങ്ങിയാൽ തന്റെ തിരിച്ചുവരവിനെ അത് ബാധിച്ചേക്കും എന്നുമാണ് വാൻ ഡൈക് ഭയക്കുന്നത്. താൻ യൂറോ കപ്പിൽ നിന്ന് പിന്മാറുക ആണെന്നും ലിവർപൂളിന്റെ പ്രീസീസണിൽ ആണ് തന്റെ ശ്രദ്ധ എന്നും വാൻ ഡൈക് പറഞ്ഞു. അതാണ് തനിക്ക് നല്ലത് എന്നും താരം പറഞ്ഞു

താരം ഇപ്പോൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നുണ്ട് എങ്കിലും പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിനും ഒരുപാട് ദൂരെയാണ് ഉള്ളത്. സീസൺ തുടക്കത്തിൽ എവർട്ടണെതിരായ മത്സരത്തിൽ ഏറ്റ എ സി എൽ ഇഞ്ച്വറി ആണ് വാൻ ഡൈകിനെ ഇത്ര കാലം പുറത്ത് ഇരുത്തിയത്. വാൻഡൈക് ഇല്ലാത്തത് ഹോളണ്ടിന് വലിയ തിരിച്ചടിയാകും‌. വാൻഡൈകും ഡീലിറ്റും ആയിരുന്നു ഹോളണ്ടിന്റെ സെന്റർ ബാക്കുകൾ.

Previous article” ട്രോഫി ഉരുക്കി അയാക്സ്, എല്ലാം ആരാധകര്‍ക്ക് വേണ്ടി “
Next articleറയൽ മാഡ്രിഡ്,ബാഴ്സലോണ, യുവന്റസ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ