കേരളത്തിനു ഇനി രണ്ട് നിര്‍ണ്ണായക മത്സരങ്ങള്‍

Sports Correspondent

എതിരാളികള്‍ പഞ്ചാബും ഹിമാച്ചല്‍ പ്രദേശും

എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്ന് വിജയങ്ങളുമായി 6 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നില്‍ക്കുന്ന കേരളത്തിനു ഇനി രണ്ട് സുപ്രധാന മത്സരങ്ങളാണുള്ളത്. നോക്ക്ഔട്ട് സ്റ്റേജിലേക്ക് കടക്കുവാന്‍ കേരളത്തിനു സാധിക്കുമോ ഇല്ലയോ എന്നത് ഈ മത്സരങ്ങളില്‍ നിന്ന് നേടുന്ന പോയിന്റുകളെ ആശ്രയിച്ചായിരിക്കും. ഡിസംബര്‍ 30നു മൊഹാലിയില്‍ പഞ്ചാബിനെതിരെയും ജനുവരി ഏഴിനു ഹിമാച്ചലുമായാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍.

ഹിമാച്ചല്‍ പ്രദേശുമായുള്ള മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ആന്ധ്ര, ബംഗാള്‍, ഡല്‍ഹി എന്നീ ടീമുകളെ പരാജയപ്പെടുത്തിയ കേരളത്തിനു എന്നാല്‍ മധ്യ പ്രദേശിനോടും തമിഴ്നാടിനോടും തോല്‍വിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. ഹൈദ്രാബാദുമായുള്ള ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ പോയിന്റ് നേടി പിരിഞ്ഞു.