ട്രെന്റ് വുഡ്ഹില്‍ മൈല്‍ബേണ്‍ സ്റ്റാര്‍സ് മുഖ്യ കോച്ച്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ മുഖ്യ കോച്ചായി ട്രെന്റ് വുഡ്ഹിലിനെ നിയമിച്ചു. പുതിയ നിയമനത്തെക്കുറിച്ച് ക്ലബ് തന്നെയാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. പുരുഷ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാറിന്റെ സഹ പരിശീലകനായ പ്രവര്‍ത്തിച്ചിട്ടുള്ളയാണ് ട്രെന്റ് വുഡ്ഹില്‍. നിലവിലെ കോച്ച് ഡേവിഡ് ഹെംപില്‍ നിന്നാണ് കോച്ചിംഗ് ദൗത്യം ട്രെന്റ് ഏറ്റെടുക്കുന്നത്. അതെ സമയം ഹെംപ് പുരുഷ വനിത ടീമുകളുടെ ലിസ്റ്റ് മാനേജര്‍ റോളില്‍ ടീമിനൊപ്പമുണ്ടാകും.

നേരത്തെ ഹെംപിന് പകരം മുന്‍ ഓസ്ട്രേലിയ ഓപ്പണര്‍ ലിയ പൗള്‍ട്ടണിനെയാണ് കോച്ചിംഗ് റോളിലേക്ക് നിയമിച്ചതെങ്കിലും ഒരു മാസത്തിന് ശേഷം ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സിലെ വനിത ക്രിക്കറ്റ് ഹെഡ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ലിയ തന്റെ കോച്ചിംഗ് സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.

വുഡ്ഹില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായി ഐപിഎലിലും സഹകരിച്ചിട്ടുള്ള വ്യക്തിയാണ്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ അലൈസ ഹീലിയുടെ ബാറ്റിംഗ് കോച്ചുമായിരുന്നു ട്രെന്റ് വുഡ്ഹില്‍