റാൾഫ് സൗതാമ്പ്ടണിൽ നാലു വർഷം കൂടെ

- Advertisement -

സൗതാമ്പ്ടൻ പരിശീലകൻ റാൾഫ് ഹസൻഹടിലിന് പുതിയ കരാർ. 2024വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. 2018ൽ ആയിരുന്നു റാൾഫ് സൗതാമ്പ്ടണിൽ എത്തിയത്. സൗതാമ്പ്ടണെ റിലഗേഷനിൽ നിന്ന് രക്ഷിക്കാനും ഈ സീസണിൽ ക്ലബിനെ മികച്ച നിലയിൽ എത്തിക്കാനും റാൾഫിനായിരുന്നു. ഇപ്പോൾ ലീഗിൽ 14ആം സ്ഥാനത്താണ് സൗതാമ്പ്ടൺ ഉള്ളത്.

അസിസ്റ്റന്റ് പരിശീലകൻ റിച്ചാർഡും ക്ലബിൽ കരാർ പുതുക്കിയിട്ടുണ്ട്. ഇപ്പോൾ റിലഗേഷൻ ലെവലിനേക്കാൾ ഏഴു പോയന്റ് മുകളിലാണ് സൗതാമ്പ്ടൺ ഉള്ളത്. പ്രീമിയർ ലീഗ് ജൂൺ 17ന് പുനരാരംഭിക്കാൻ ഇരിക്കെ ഈ വാർത്ത സൗതാമ്പ്ടൺ ആരാധകർക്ക് ആശ്വാസം നൽകും.

Advertisement