നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് തിരികെ എത്തുന്നു. നാളെയാണ് കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂര്‍ണ്ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ പുനരാരംഭിയ്ക്കുന്നത്. മാര്‍ച്ച് 2020ൽ കോവിഡ് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ നിര്‍ത്തിവെച്ച ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുവാനുള്ള നടപടി സംഘാടകരായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും കോവിഡിന്റെ രണ്ടാം, മൂന്നാം തരംഗം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം എല്ലാം ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
ഇപ്പോള്‍ കോവിഡ് സാഹര്യങ്ങള്‍ മെച്ചപ്പെടുകയും നിയന്ത്രങ്ങളിൽ ഇളവ് വരികയും ചെയ്തതോടെ ടെക്നോപാര്‍ക്ക് അധികാരികള്‍ ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുവാനുള്ള അനുമതി നല്‍കിയതോടെ വീണ്ടും ടെക്നോപാര്‍ക്കിൽ ക്രിക്കറ്റ് ആരവം ഉയരുകയാണ്.
മിക്ക കമ്പനികളുടെയും പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലായിലെങ്കിലും ടൂര്‍ണ്ണെന്റുമായി സഹകരിക്കുവാന്‍ സന്നദ്ധത അവര്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ലഭ്യമായ കളിക്കാരുമായി ടൂര്‍ണ്ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കുവാനാണ് ഇവരുടെ ശ്രമം.
ഏപ്രിലിലെ കൊടു ചൂടിനെ അതിജീവിക്കേണ്ട വലിയ കടമ്പ ടെക്കികളെ കാത്തിരിക്കുമ്പോള്‍ ഈ ചൂടിന്റെ കാഠിന്യത്തെയും വര്‍ക്ക് ഫ്രം ഹോമിലുള്ള താരങ്ങള്‍ക്ക് ഏറ്റവും കുറച്ച് നാള്‍ ടൂര്‍ണ്ണമെന്റിനായി തലസ്ഥാന നഗരിയിൽ തങ്ങേണ്ട രീതിയിലാണ് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് അവശേഷിക്കുന്ന ഫിക്സ്ച്ചറുകള്‍ തയ്യാറാക്കിയിട്ടുള്ളത്.