സൂര്യകുമാറും ഇഷൻ കിഷനും രാജസ്ഥാന് എതിരെ കളിക്കും

ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെ നേരിടാൻ മുംബൈ ഇറങ്ങുമ്പോൾ അവർക്ക് ഒപ്പം സൂര്യകുമാർ യാദവും ഇഷൻ കിഷനും ഉണ്ടാകും. പരിക്ക് കാരണം സൂര്യകുമാറിന് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം നഷ്ടമായിരുന്നു. ഇഷൻ കിഷനാകട്ടെ ആദ്യ മത്സരത്തിനിടയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുവരും നാളെ ഉണ്ടാകും എന്ന് മുംബൈ ഇന്ത്യൻസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് സഹീർ ഖാൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഇഷാൻ കിഷൻ ആദ്യ മത്സരത്തിൽ 81 റൺസ് എടുത്തിരുന്നു. എങ്കിലും ബാറ്റിംഗിനിടെ ഏറ്റ പരിക്ക് താരത്തെ അലട്ടിയിരുന്നു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഫിറ്റ്നെസ് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും സഹീർ ഖാൻ പറഞ്ഞു.