ഐ പി എല്ലിൽ റെക്കോർഡ് ഇട്ട ബ്രാവോയെ അഭിനന്ദിച്ച് മലിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി മാറി ചെന്നൈ സൂപ്പർ കിംഗ്സ് ബൗളർ ഡ്വെയ്ൻ ബ്രാവോയെ മുൻ റെക്കോർഡ് ഉടമ ലസിത് മലിംഗ അഭിനന്ദിച്ചു. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മത്സരത്തിൽ ആണ് ഡ്വെയ്ൻ ബ്രാവോ ഐ പി എല്ലിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിന്റെ എക്കാലത്തെയും റെക്കോർഡ് തകർത്തത്.

ബ്രാവോ ഒരു ചാമ്പ്യൻ ആണെന്നും ഈ നേട്ടത്തിൽ താരത്തെ അഭിനന്ദിക്കുന്നു എന്നും മലിംഗ ട്വിറ്റർ വഴി പറഞ്ഞു. യുവതാരത്തിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ആകുമെന്നും തമാശയായി അദ്ദേഹം പറഞ്ഞു. മലിംഗ ഐ പി എല്ലിൽ 170 വിക്കറ്റും ബ്രാവോ 171 വിക്കറ്റുമാണ് നേടിയിട്ടുള്ളത്.