ഈ വർഷം നടക്കുന്ന ഐസിസി വനിത T20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകർ കാത്തിരുന്ന ന്യൂസ് പുറത്ത് വിട്ടത്. ഹർമൻ പ്രീത് സിംഗായിരിക്കും ഇന്ത്യൻ ടീമിനെ ആസ്ട്രേലിയയിൽ നടക്കുന്ന വനിത ലോകകപ്പിൽ നയിക്കുക.
15 അംഗ ടീമിൽ ഇത്തണത്തെ പുതുമുഖം റിച്ച ഘോഷ് ആണ്. ഫെബ്രുവരി 21 നാണ് ആസ്ട്രേലിയയിൽ വെച്ച് ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയയിൽ തന്നെ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിനേയും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ-ആസ്ട്രേലിയ- ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഏറ്റുമുട്ടുക. ലോകകപ്പ് ടീമിനോടൊപ്പം നുസ്ഹത് പർവീൺ കൂടി ത്രിരാഷ്ട്ര ടൂർണമെന്റിൽ ഉണ്ടാകും.
📢Squad Announcement📢@ImHarmanpreet will lead India's charge at @T20WorldCup #T20WorldCup #TeamIndia pic.twitter.com/QkpyypyJKc
— BCCI Women (@BCCIWomen) January 12, 2020
ഇന്ത്യൻ ടീം
ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്‌തി ശര്‍മ്മ, വേദാ കൃഷ്‌ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, ശിഖ പാണ്ഡെ, പൂജ വാസ്‌ത്രാക്കര്‍, അരുദ്ധതി റെഡി.