“എടികെയുടെ ബലഹീനതകൾ അറിയാം, ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് ജയിക്കാൻ‍”

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെക്കെതിരെ ഇറങ്ങും. ഐഎസ്എൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പകയാണ് ഇരു ടീമുകൾക്കുള്ളത്. അതേ സമയം എടികെയുടെ ബലഹീനതകൾ അറിയാമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇൽകോ ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങുന്നത് ജയിക്കാൻ‍ മാത്രമാണ്. റിവേഴ്സ് ഫിക്സ്ചറിൽ കൊച്ചിയിൽ വച്ചു നടന്ന മത്സരത്തിൽ 2-1 എൽകോ ഷറ്റോറിയുടെ കുട്ടികൾ വിജയം നേടിയിരുന്നു.

ഓപ്പണിംഗ് ഗെയിം, അവർക്ക് ഞങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, ഞങ്ങൾക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കാരണം അത് ആദ്യ ഗെയിം ആയിരുന്നു. ഈ ഗെയിം, അവരുടെ ബലഹീനതകൾ എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം, അവ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് എനിക്കറിയാമെന്നും ഇൽകോ ഷറ്റോറി പറഞ്ഞു. ഇന്ന് വൈകിട്ട് 7.30‌ന് സാൾട്ട് ലേക് സ്റ്റേഡിയത്തിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

Advertisement