നാല് വര്‍ഷം മുമ്പ് മങ്കി ഗേറ്റ് വിവാദത്തിനു മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ് പൊട്ടിക്കരഞ്ഞുവെന്ന ആന്‍ഡ്രൂ സൈമണ്‍സിന്റെ വാദങ്ങളെ തള്ളി ഹര്‍ഭജന്‍ സിംഗ്. ഇതൊക്കെ എന്ന് സംഭവിച്ചതാണെന്ന് കളിയാക്കി ചോദിച്ച ഭജ്ജി, സൈമണ്‍സ് മികച്ച ഭാവനയുള്ള എഴുതുക്കാരനാണെന്നും പറഞ്ഞു. 2008ല്‍ ഒരു കഥ പാടി നടന്ന സൈമണ്‍സ് 2018 ആയപ്പോള്‍ പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണെന്ന് ഭജ്ജി പറഞ്ഞു.
I thought he was a very good cricketer but Symonds has turned out to be a good fiction writer – he sold a story then (2008) and he is ‘selling a story’ now (2018). Mate, the world has come of age in these 10 years and it’s time you also grew up
— Harbhajan Turbanator (@harbhajan_singh) December 16, 2018
2008 സിഡ്നി ടെസ്റ്റില്‍ ഹര്‍ഭജന്‍ സൈമണ്‍സിനെ കുരങ്ങന്‍ എന്ന് വിളിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 3 മത്സരങ്ങളില്‍ നിന്ന് താരത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യ ടൂര്‍ ഉപേക്ഷിച്ച് മടങ്ങുമെന്ന ഭീഷണിയെത്തുടര്‍ന്ന് വിലക്ക് നീക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് ഇരു താരങ്ങളും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിയ്ക്കുമ്പോള്‍ ഹര്‍ഭജന്‍ തന്നോട് മാപ്പ് പറഞ്ഞുവെന്നാണ് സൈമണ്‍സ് പറയുന്നത്.
WHEN DID THAT HAPPEN ??? BROKE DOWN ???? WHAT FOR ??? Harbhajan broke down when apologising for 'monkeygate' – Symondshttps://t.co/eQFeETVChy
— Harbhajan Turbanator (@harbhajan_singh) December 16, 2018